‘പഠനമിത്രം’പരിപാടിക്ക് തുടക്കമായി
1582688
Sunday, August 10, 2025 6:17 AM IST
കൊല്ലം: ജില്ലാ ശിശുക്ഷേമ സമിതി കഴിഞ്ഞ വർഷം മുതൽ സാമ്പത്തിക പിന്നാക്കാവസ്ഥയിൽ സ്കൂൾ പഠനത്തിനായി പോകുന്ന കുട്ടികളെ സഹായിക്കുന്നതിനായി "പഠനമിത്രം" പരിപാടി ആവിഷ്കരിച്ചു.
ജില്ലയിലെ സ്കൂളുകളിലെ വിദ്യാർഥികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സുമനസുകളിൽ നിന്നും നോട്ട് ബുക്ക്, ബാഗ്, കുട, പേന, പെൻസിൽ, ടിഫിൻ ബോക്സ്, ഇൻസ്ട്രമെന്റ്ബോക്സ്, പൗച്ച്, തുടങ്ങി കുട്ടികളുടെ പഠനോപകരണങ്ങൾ ഒരു അധ്യയന വർഷത്തേക്ക് സമാഹരിച്ച് ഏറ്റവും അർഹമായവർക്ക് എത്തിച്ച് കൊടുക്കുകയാണ് പഠനമിത്രം പരിപാടി.
കുട്ടിക്കാലം മുതൽ സഹജീവി സ്നേഹവും, ജീവകാരുണ്യ പ്രവർത്തനങ്ങളും കുട്ടികളിൽ വളർത്തിയെടുക്കുന്നതിനാണ് ശിശുക്ഷേമ സമിതിയുടെ ലക്ഷ്യം. കഴിഞ്ഞ വർഷം പിറവന്തൂർ പഞ്ചായത്തിലെ മഹാദേവർ മൺഗവ. ഹൈസ്കൂളിൽ വച്ചാണ് പഠനമിത്രം പരിപാടിനടത്തിയത്.ആ പ്രദേശങ്ങളിലെ കുട്ടികൾക്ക് പ്രത്യേകിച്ചും മുള്ളുമല, കുര്യോട്ട്മല, വെള്ളം തെറ്റി ഉന്നതികളിലെ താമസക്കാരായ കുട്ടികൾക്കും മറ്റ് സ്കുളുകളിലെ കുട്ടികൾക്കും വളരെ സഹായകരമായി പരിപാടി സംഘടിപ്പിച്ചു.
പരിപാടി വനിതാ കമ്മീഷൻ അധ്യക്ഷ സതി ദേവി ഉദ്ഘാടനം ചെയ്തിരുന്നു.2025 ലെ പഠനമിത്രം പരിപാടിയിലേക്ക് ഏല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി .ഷൈൻ ദേവ് അഭ്യർഥിച്ചു.ഫോണ് : 9447571111, 9447719520.