നായ കുറുകെ ചാടി; നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി
1582699
Sunday, August 10, 2025 6:23 AM IST
മടത്തറ : തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്നു നിയന്ത്രണംവിട്ട വാഹനം ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി. മടത്തറ മേലേമുക്കിലാണ് അപകടം.
കൊച്ചുകലിംഗ് ഭാഗത്ത് നിന്നും മടത്തറയിലെ സൊസൈറ്റിയിലേക്ക് പാലുമായി വരികയായിരുന്ന വാഹനത്തിന് കുറുകെ തെരുവുനായ ചാടുകയായിരുന്നു. നായയെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതോടെ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ (ടാറ്റാ ഐറിസ് ) പോസ്റ്റിലേക്ക് ഇടിച്ചുകയറി.
വാഹനത്തില്‍ രണ്ടു യാത്രക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കില്ല. വൈദ്യുതി പോസ്റ്റ് തകര്‍ന്നു. സ്ഥലത്തെത്തിയ കെഎസ്ഇബി അധികൃതര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം പോസ്റ്റ് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.