ഡോ. ബ്രൂണോ ഡോമിനിക് നസ്രത്തിന് മുക്കാട് ഇടവകയുടെ ആദരം
1583069
Monday, August 11, 2025 6:28 AM IST
കൊല്ലം: വിദ്യാഭാസ വിചക്ഷണനും ദൈനിക് ജാഗരൺ എക്സലൻസ് അവാർഡ്, അമർ ഉജാല ഭവിഷ്യ ജ്യോതി അവാർഡ്, ഹിന്ദി ഒളിമ്പ്യാഡ് ഫൗണ്ടേഷൻ പ്രിൻസിപ്പൽ അവാർഡ് എന്നീ പുരസ്കാരങ്ങൾ നേടിയ ഡോ. ബ്രൂണോ ഡോമിനിക് നസ്രത്തിനെ മുക്കാട് ഹോളി ഫാമിലി ഇടവക ആദരിച്ചു.
മുക്കാട് ഇടവക വികാരി ഫാ. ജോൺ പോൾ ബ്രൂണോയ്ക്ക് ഇടവകയുടെ ഉപഹാരം സമ്മാനിച്ചു. ഇടവക അംഗങ്ങളും ഭരണസമിതി അംഗങ്ങളും സെന്റ് വിൻസന്റ് ഡി പോൾ സംഘടനയിലെ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
വിദ്യാഭ്യാസ മേഖലയിലെ ഡോ. ബ്രൂണോയുടെ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് ഫാ. ജോൺ പോൾ പറഞ്ഞു.