തൊഴിലുറപ്പ് തൊഴിലാളികൾക്ക് ശില്പശാല സംഘടിപ്പിച്ചു
1582523
Saturday, August 9, 2025 6:22 AM IST
കൊട്ടിയം:ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ പ്രവർത്തനങ്ങളെ സംബന്ധിച്ചും ഏറ്റെടുക്കേണ്ട തൊഴിൽ സംരംഭങ്ങളെ ക്കുറിച്ചും എൻആർഇജി വർക്കേഴ്സ് യൂണിയൻ ശില്പശാല സംഘടിപ്പിച്ചു.ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയം ആനിമേഷൻ സെന്ററിൽ നടത്തിയ ജില്ലാ ശില്പശാലയിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് സി. രാധാമണി അധ്യക്ഷയായിരുന്നു.
സംസ്ഥാന ട്രഷർ സി.കെ. ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എസ്. രാജേന്ദ്രൻ വിഷയം അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സൂസൻ കോടി, യൂണിയൻ ജില്ലാ സെക്രട്ടറി വി. ജയപ്രകാശ് ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡി. രാധാകൃഷ്ണൻ, യാസ്ഫാൽ എന്നിവർ പ്രസംഗിച്ചു.
വിവിധ വിഷയങ്ങളെ സംബന്ധിച്ച് ക്ലാസുകൾ സംഘടിപ്പിച്ചു. 27ന് തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്താൻ തീരുമാനിച്ചു.