ഡോ.ജെ. അലക്സാണ്ടർ പ്രതിഭ പുരസ്കാരം പി.സി. വിഷ്ണുനാഥിന്
1582532
Saturday, August 9, 2025 6:28 AM IST
കുണ്ടറ :മുൻകർണാടക ചീഫ് സെക്രട്ടറിയും മുൻ മന്ത്രിയും കൊല്ലം ജില്ലക്കാരനുമായിരുന്ന ഡോ.ജെ. അലക്സാണ്ടറിന്റെ നാമധേയത്തിലുളള മൂന്നാമത് "രാഷ്്ട്രീയ പ്രതിഭ അവാർഡ് "പി.സി. വിഷ്ണുനാഥ് എംഎൽഎയ്ക്ക് .ഡോ.ജെ. അലക്സാണ്ടറിന്റെ മുഖചിത്രം ആലേഖനം ചെയ്ത ശില്പവും 15,000 രൂപയും പ്രശംസി പത്രവും അടങ്ങുന്നതാണ് അവാർഡ്.
നാളെ രാവിലെ 10ന് കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി അവാർഡ് സമ്മാനിയ്ക്കുമെന്ന് ഡോ.ജെ. അലക്സാണ്ടർ ഐ എ എസ് സംസ്ഥാന ഭാരവാഹികളായ ചെയർമാൻ എസ്.പ്രദീപ് കുമാർ,രക്ഷാധികാരി സിനു പി. ജോൺസൺ,
കൺവീനർ സാബു ബെനഡിക്ട്, സെക്രട്ടറിമാരായ മാതാലയം ജോസ്, സജീവ് പരിശവിള, ജുവാൻ ഷിബു, റോണ റിബൈറോ എന്നിവർ അറിയിച്ചു.