വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ
1582360
Friday, August 8, 2025 10:36 PM IST
ഓയൂർ: മതപഠന കേന്ദ്രത്തിലെ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നേമം പ്രാവച്ചമ്പലം പഴിഞ്ഞത്ത് വിള എസ്എസ് മൻസിലിൽ ഷമീർ-മുബിന ദമ്പതികളുടെ മകൾ ഷിഹാന ഷെമീർ (14) ആണ് മരിച്ചത്.
ഒൻപതാം ക്ലാസ് വിദ്യാർഥിനിയായിരുന്ന ഷിഹാന ഒന്നരവർഷമായി ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള ബനാത്തിൽ താമസിച്ച് പഠിച്ച് വരികയായിരുന്നു. ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന്റെ മുകൾ നിലയിൽ തുണികൾ അലക്കി ഉണങ്ങാനിടുന്ന സ്ഥലത്ത് ഉച്ചയോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൂയപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.