ഭിന്നശേഷിക്കാർക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു
1582524
Saturday, August 9, 2025 6:22 AM IST
കൊട്ടാരക്കര : ഗാന്ധിഭവനിലെ ഭിന്നശേഷിയുള്ളവർക്ക് സാമൂഹ്യനീതി, ശാക്തീകരണ വകുപ്പ് നൽകിയ മെഡിക്കൽ ഉപകരണങ്ങൾ മന്ത്രി കെ.എൻ. ബാലഗോപാൽ കൈമാറി. കൊട്ടാരക്കരയിൽ നടന്ന ചടങ്ങിൽ കെഎസ്എഫ്ഇ ചെയർമാൻ കെ .വരദരാജൻ അധ്യക്ഷനായി.
ഗാന്ധി ഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, ചെയർപേഴ്സൺ ഷാഹിദകമാൽ, മാനേജിംഗ് ഡയറക്ടർ ബി .ശശികുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മോഹനൻ, അസി. സെക്രട്ടറി ജി. ഭുവനചന്ദ്രൻ, ഗാന്ധിഭവൻ സ്നേഹാശ്രമം വികസന സമിതി ചെയർമാൻ ബി. പ്രേമാനന്ദന്ദ് എന്നിവർ പങ്കെടുത്തു.
വാക്കിംഗ് സ്റ്റിക്കുകൾ, ട്രൈപോഡുകൾ, എൽബോ ക്രച്ചസുകൾ, ഫൈനൽ സപ്പോർട്ടുകൾ, വീൽചെയറുകൾ തുടങ്ങിയ ഉപകരണങ്ങളാണ് ലഭിച്ചത്.