അധ്യാപികയുടെ ഭർത്താവിന്റെ മരണം; കരിദിനം ആചരിച്ചു
1582522
Saturday, August 9, 2025 6:22 AM IST
കൊല്ലം: പത്തനംതിട്ടയിലെ അധ്യാപികയുടെ ഭർത്താവിന്റെ മരണത്തിൽ അനുശോചനം അറിയിച്ചുകൊണ്ടും വിദ്യാഭ്യാസ ഓഫീസർമാർ നിയമാനുസൃതമായ നിയമനങ്ങൾ അംഗീകരിച്ചു നൽകാത്തതിൽ പ്രതിഷേധിച്ചു രൂപത കാത്തലിക് സ്കൂൾസ് സ്റ്റാഫ് അസോസിയേഷൻ രൂപതയിലെ എല്ലാ സ്കൂളുകളിലും കരിദിനം ആചരിച്ചു.
ഇരവിപുരം സെന്റ് ജോൺ ഹൈസ്കൂളിൽ നടന്ന രൂപത തല പ്രതിഷേധ സംഗമം രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. ബിനു തോമസ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ അവകാശങ്ങൾ തുടർച്ചയായി ലംഘിക്കുംവിധമാണ് സർക്കാർ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കൊല്ലം രൂപതയിലെ കോർപറേറ്റീവ് മാനേജ്മെന്റിന്റെ കീഴിലുള്ള മുഴുവൻ സ്കൂളുകളും കരിദിനമായി ആചരിക്കുകയും ചെയ്തു.
സി എസ് എസ് എ പ്രസിഡന്റ് ആർ.ബർണാഡ്, സെക്രട്ടറി സുമേഷ് ദാസ്, കിരൺ ക്രിസ്റ്റഫർ, ഷൈൻ കൊടുവിള, അജിത്ത് ജോസ്, സിന്ധ്യ,സിസ്റ്റർ റെയ, റെയ്നി റൈമണ്ട്, ജോസ് കാർലോസ്, ഡേവിഡ് ജോൺ, സൂസി മെവിൻ, ആഷ്ലി, അനു സേവ്യർ, സുമ തുടങ്ങിയവർ പ്രസംഗിച്ചു.