കൊല്ലം രൂപത സ്ഥാപിതദിനാചരണ ചടങ്ങുകൾക്ക് തുടക്കമായി
1582530
Saturday, August 9, 2025 6:28 AM IST
കൊല്ലം: കൊല്ലം രൂപതയുടെ 696-ാമത് സ്ഥാപിതദിനാചരണ ചടങ്ങുകൾക്കു രൂപത പ്രൊക്യുറേറ്റർ ഫാ. ജോളി ഏബ്രഹാം രൂപത അസ്ഥാനത്ത് പതാക ഉയർത്തിയതോടെ തുടക്കമായി. ബിഷപ് ഹൗസ് ചാപ്പലിൽ നടന്ന ദിവ്യബലിയ്ക്കു രൂപത ചാൻസലർ റവ. ഡോ. ജെറി മുഖ്യകാർമികനായിരുന്നു.
തോപ്പ് ഇടവക വികാരി ഫാ. വർഗീസ് പെനാടത്ത് സ്ഥാപിതദിന സന്ദേശം നൽകി. തുടർന്നു നടന്ന യോഗത്തിൽ നാമൊരു കുടുംബം എന്ന ബോധ്യത്തിൽ ആഴപ്പെട്ടു വേദനിക്കുന്നവരെ, മുറിപ്പെട്ടവരെ, സഹായം ആവശ്യമുള്ളവരെ സ്നേഹത്തോടെ ശുശ്രൂഷിക്കുന്ന നല്ല അയൽക്കാരാകാനാണു നാമെല്ലാം വിളിക്കപ്പെട്ടിരിക്കുന്നതെന്നു ഫാ. ജോളി ഏബ്രഹാം പറഞ്ഞു,
അൽമായ നേതാക്കളായ ജെയിൻ ആൻസിൽ, ജോസ് വിമൽ രാജ്, മിൽട്ടൺ,യോഹന്നാൻ ആന്റണി , സജീവ് പരിശവിള, ലെസ്റ്റർ കാർഡോസ്, ജാക്സൺ നീണ്ടകര, വിൻസി ,സന്തോഷ് മുക്കാട്, എ.ജെ.ഡിക്രൂസ്, റോണാ റെബേറോ, യേശുദാസൻ പാവുമ്പ , അഡ്വ. ഇ.എമേഴ്സൺ, ആഗ്നി സ്റ്റാൻസി ലാവോസ് എന്നിവർ പ്രസംഗിച്ചു.
നാളെ രാവിലെ 10ന് നടക്കുന്ന ചരിത്രസെമിനാർ സിഎസ്ഐ കൊല്ലം കൊട്ടാരക്കര രുപതാധ്യക്ഷൻ റവ. ജോസ് ജോർജ് ഉദ്ഘാടനം ചെയ്യും. കൊല്ലം രൂപത ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി അധ്യക്ഷത വഹിക്കും.തുടർന്നു ഉച്ചകഴിഞ്ഞ് മൂന്നിനു കൊമ്പ്രിയ സഭാ സംഘമം. വൈകുന്നേരം നാലിനു പ്രദക്ഷിണം. തുടർന്നു ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരിയുടെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാ ദിവ്യബലി അർപ്പിക്കും.