കുറ്റിവട്ടം ഗവ. ആയുർവേദ ആശുപത്രിയിൽ യോഗാ സെന്റർ അനുവദിച്ചു
1583269
Tuesday, August 12, 2025 6:22 AM IST
ചവറ : നിയോജക മണ്ഡലത്തിലെ കിടത്തി ചികിത്സയുള്ള ഏക ഗവ. ആയുർവേദ ആശുപത്രിയായ കുറ്റിവട്ടം ഗവ. ആയുർവേദ ആശുപത്രിയിൽ യോഗ സെന്റർ അനുവദിച്ചു.
യോഗ പരിശീലനത്തിലൂടെ ജീവിതശൈലി രോഗങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകും. സുജിത് വിജയൻപിള്ള എംഎൽഎയുടെ പ്രത്യേക ആവശ്യപ്രകാരമാണ് യോഗ സെന്റർ അനുവദിച്ചത്. നാഷണൽ ആയുഷ് മിഷനിലെ കെ.മനോജിനെ യോഗ ഇൻസ്ട്രക്ടറായി നിയമിച്ചു.