പകർച്ചപ്പനി പ്രതിരോധം ശക്തമാക്കണമെന്ന്
1582693
Sunday, August 10, 2025 6:17 AM IST
കൊല്ലം : പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് മുണ്ടയ്ക്കൽ ഉദയമാർത്താണ്ഡപുരം റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു.
ജനം പനിയിൽ പകച്ചുനിൽക്കുന്ന അവസ്ഥയാണ്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും വർധിക്കുകയാണ്. കൊതുകു പെരുകുന്നത് ഒഴുവാക്കാൻ ശക്തമായ നടപടി വേണം.
പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ മോണിറ്ററിംഗ് സെൽ ആരംഭിക്കണം. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാസാമഗ്രികളും ഉറപ്പുവരുത്തണമെന്ന് അസോസിയേഷൻ പ്രസിഡന്റ് എ. ജെ. ഡിക്രൂസ്, ജനറൽ സെക്രട്ടറി എൽ. ബാബു എന്നിവർ ആവശ്യപ്പെട്ടു.