വിദ്യാർഥികളുടെ സാമൂഹിക, മാനസിക വികാസം വിദ്യാഭ്യാസ ലക്ഷ്യമാകണം: ഡോ.വി. സുനിൽ രാജ്
1582697
Sunday, August 10, 2025 6:23 AM IST
ശാസ്താംകോട്ട : വിദ്യാർഥികളുടെ വൈജ്ഞാനിക വികാസം മാത്രമല്ല സാമൂഹിക വികാസവും മാനസിക വികാസവും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാകണമെന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റും തിരുവനന്തപുരം ജി മൈന്റ് ഡയറക്ടറുമായ ഡോ. വി. സുനിൽ രാജ്.
രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ നടന്ന പേരന്റിംഗ് സെക്ഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥികളുടെ പ്രായവും പക്വതയും മനസിലാക്കി പ്രതികരിക്കാൻ രക്ഷാകർത്താക്കൾക്ക് കഴിയേണ്ടതിന്റെ ആവശ്യകതയും സുനിൽ രാജ് ചൂണ്ടിക്കാട്ടി.
ബ്രൂക്കിലെ രക്ഷാകർത്താക്കൾക്കായി സംഘടിപ്പിച്ച പേരന്റിംഗ് സെക്ഷൻ പങ്കാളിത്തം കൊണ്ട്ശ്രദ്ധേയമായിരുന്നു.തുറന്ന ചർച്ചയിലൂടെ അധ്യാപകരെയും രക്ഷാകർത്താക്കളെയും ഒരു പോലെ ചർച്ചയിൽ പങ്കാളികളാക്കി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങുകൾക്ക് ബ്രൂക്ക് ഡയറക്ടർ റവ.ഡോ.ജി. ഏബ്രഹാം തലോത്തിൽ നേതൃത്വം നൽകി.