ചവറ വികാസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
1583063
Monday, August 11, 2025 6:27 AM IST
ചവറ : സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവർത്തിച്ചുവരുന്ന ചവറ വികാസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം സുജിത്ത് വിജയൻ പിള്ള എംഎൽഎ നിർവഹിച്ചു. 1600 സ്ക്വയർ ഫീറ്റിൽ നിർമിച്ച കെട്ടിടത്തിൽ ഹാൾ പൂർണമായും ശീതീകരിച്ചു.
ആധുനിക ശബ്ദ സംവിധാനങ്ങൾ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. ദേശീയ നിലവാരത്തിലുളള സെമിനാറുകൾക്ക് ഇവിടെ വേദിയൊരുക്കാം.
ഉദ്ഘാടന സമ്മേളനത്തിൽ വികാസ് മുൻ പ്രസിഡന്റ് ജി ബിജു കുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ വിവിധ രംഗങ്ങളിൽ വിജയം നേടിയവരെ അനുമോദിച്ചു.
കെഎസ്എഫ്ഇ ചെയർമാൻ കെ. വരദരാജൻ, ജില്ലാ പഞ്ചായത്ത് അംഗം സി.പി. സുധീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, പഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ. സുരേഷ് കുമാർ, കവി ചവറ കെ.എസ്. പിള്ള, കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ,
ഹാർബർ എൻജിനിയറിംഗ് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ ബീഗം അബീന, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. രതീഷ്, പഞ്ചായത്ത് അംഗം സി. വസന്തകുമാർ, സി .സുധീഷ്, അശ്വിൻ ബാബു, ശ്രീഹരി രാജ് എന്നിവർ പ്രസംഗിച്ചു .