കുളത്തുപ്പുഴ ബിഎംജി ഹൈസ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതി
1583271
Tuesday, August 12, 2025 6:22 AM IST
കുളത്തുപ്പുഴ: വിദ്യാർഥികളിൽ വയനശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ദീപിക നമ്മുടെ ഭാഷ പദ്ധതിക്ക് ബിഎംജി ഹൈസ്കൂളിൽ തുടക്കമായി.പൂർവ വിദ്യാർഥി ബിനു മാക്കുളത്ത് വിദ്യാർഥി പ്രധിനിധി പ്രിസ്കില്ല എൽസ വർഗീസിന് ദീപിക ദിനപത്രം നൽകി ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മാസ്റ്റർ കെ.ഷാജുമോൻ അധ്യക്ഷത വഹിച്ച ു.പിടിഎ പ്രസിഡന്റ് പി. ആർ. സന്തോഷ്കുമാർ, ലോക്കൽ മാനേജർ ഫാ. മാത്യു ചരിവുകാലായിൽ, വൈസ് പ്രസിഡന്റ് സാനു ജോർജ്, ഫാ. വിൽസൺ ചരുവിള എന്നിവർ പ്രസംഗിച്ചു. ദീപിക പുനലൂർ ഏരിയ സർക്കുലേഷൻ മാനേജർ വർഗീസ് ജോസഫ്, അധ്യാപകരായ സുനിൽ കെ തോമസ്, ജോസ്മോൻ, അപർണ, എബിൻ ലൂക്കോസ്, ജൂലി വി സജി,ലിസി തോമസ് എന്നിവർ നേതൃത്വം നൽകി.