ആര്യങ്കാവ് സെന്റ്മേരീസ് ഹൈസ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതി
1583067
Monday, August 11, 2025 6:27 AM IST
ആര്യങ്കാവ്: ആര്യങ്കാവ് സെന്റ് മേരീസ് ഹൈസ്കൂളിൽ 'ദീപിക നമ്മുടെ ഭാഷ പദ്ധതി' സ്കൂൾ മാനേജർ ഫാ. ഫിലിപ്പ് തയ്യിൽ ഉദ്ഘാടനം ചെയ്തു. ദീപിക ദിനപത്രത്തിന്റെ പ്രാധാന്യം വ്യക്തമാക്കി എല്ലാ വിദ്യാർഥികൾക്കും പത്രത്തിന്റെ കോപ്പികൾ വിതരണം ചെയ്തു.
ഹെഡ്മാസ്റ്റർ ഷാനിൽ ജോസഫ്, ദീപിക പുനലൂർ ഏരിയ സർക്കുലേഷൻ മാനേജർ വർഗീസ് ജോസഫ്, അധ്യാപകരായ ജോസഫ് തോമസ്, സ്റ്റാഫ് സെക്രട്ടറി കസാൻഡ്ര നെറ്റോ, സോഫിയ മരിയ, സിസ്റ്റർ റീബ സിഎംസി, ജിഷ ജോർജ്, ജിൽസ് അഗസ്റ്റിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.