മോക് ഡ്രിൽ നടത്തി
1582692
Sunday, August 10, 2025 6:17 AM IST
കുണ്ടറ : ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇളമ്പള്ളൂർ എസ്എൻ എസ് എം എച്ച്എസ്എസിൽ ബോധവത്കരണ ക്ലാസും മോക്ഡ്രില്ലും നടന്നു.
സ്റ്റേഷൻ ഓഫീസർ പി.ജി. ദിലീപ് കുമാറിന്റെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എസ്. അനിൽദേവ് , എസ്. അനൂപ് എന്നിവർ സന്നിഹിതരായിരുന്നു.
വിവിധ അപായ സാഹചര്യങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളെപ്പറ്റി വ്യക്തമായ അവബോധം കുട്ടികൾക്ക് പകർന്നു നൽകി.