മോഷ്ടാവിനെ പിടിച്ച പോലീസിന് അനുമോദനം
1583064
Monday, August 11, 2025 6:27 AM IST
അഞ്ചല്‍ : നാടിനെ ഭീതിയിലാക്കി മോഷണ പരമ്പര സൃഷ്ടിച്ച മോഷ്ടാവിനെ പിടിച്ച പോലീസിന് നാടിന്റെ അനുമോദനം.
ഏരൂര്‍ പത്തടിയിലെ നാലോളം വ്യാപാര സ്ഥാപനങ്ങളില്‍ നിന്നായി രൂപയും സാധനവുമുള്പ്പെടെ ലക്ഷങ്ങളുടെ കവര്‍ച്ച നടത്തിയ മോഷ്ടാവ് തിരുവല്ലം ഉണ്ണിയെ പിടികൂടിയ ഏരൂര്‍ പോലീസിനെയാണ് പത്തടിയിലെ പൗരപ്രമുഖരുടെ നേതൃത്വത്തില്‍ അനുമോദിച്ചത്.
വാര്‍ഡ് അംഗം എം.പി. നസീര്‍, ഈസ്റ്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ അനസ് ബാബു, പൊതുപ്രവര്‍ത്തകരും വ്യാപരികളുമായ പത്തടി സുലൈമാന്‍, നൗഷാദ്, നസീര്‍, ഷറഫുദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനില്‍ എത്തിയാണ് അനുമോദനം നല്‍കിയത്.
നാട്ടുകാരുടെ വലിയ സഹായവും സഹകരണവും ലഭിച്ചതിനാലാണ് വേഗത്തില്‍ പ്രതിയിലേക്ക് എത്താന്‍ കഴിഞ്ഞതെന്ന് നന്ദി പ്രസംഗത്തില്‍ ഏരൂര്‍ എസ്ഐ ശ്രീകുമാര്‍ പറഞ്ഞു.
എസ്എച്ച്ഒ പുഷ്പകുമാര്‍, എസ്ഐ ശ്രീകുമാര്‍, പോലീസ് ഓഫീസര്‍മാരായ അനീഷ് കുമാര്‍, രാഹുല്‍, മുഹമദ് അസര്‍, അജീഷ്, അമല്‍ രാജ്, അന്‍സിലാല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കുടുക്കിയത്.
പത്തടി മുതല്‍ കിളിമാനൂര്‍ വരെയുള്ള നൂറിലധികം വീടുകള്‍ സ്ഥാപനങ്ങള്‍ എന്നിവയിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുകൊണ്ടാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. കൂട്ടുപ്രതി ഉടന്‍ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു