യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരിച്ചു
1583270
Tuesday, August 12, 2025 6:22 AM IST
ചവറ : ചവറ പഞ്ചായത്തില്‍ പുതിയതായി വന്ന ചോല വാര്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ആദര്‍ശ് ഭാര്ഗവന് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അനില്‍ കുമാര്‍ അധ്യക്ഷനായി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ശരത് പട്ടത്താനം, ജില്ലാ സെക്രട്ടറി മിത്രന്, നിയോജക മണ്ഡലം പ്രസിഡന്റ് അനന്തന് പന്മന,റിനോഷ, കോലത്ത് അനന്തു,അജി, ശിവകുമാര്‍,കണ്ണന് പുതുക്കാട്, ഇമ്മാനുവല്‍,കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.