സിഡിഎസ് വാർഷികം
1583068
Monday, August 11, 2025 6:27 AM IST
പുത്തൂർ : കുളക്കട പഞ്ചായത്തിലെ കുടുംബശ്രീ സിഡി എസിന്റെ 27-ാം വാർഷികം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
വനിതകളുടെ സാമ്പത്തിക- സാമൂഹിക ശാക്തീകരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
വിജ്ഞാനകേരളവുമായി ബന്ധപെട്ട തൊഴിൽ പദ്ധതികളിൽ കുടുംബശ്രീയും പങ്കാളികളാണ്. കുളക്കട പഞ്ചായത്തിൽ കുടുംബശ്രീ മുഖേന കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
കുളക്കട പഞ്ചായത്ത് പ്രസിഡന്റ് സജി കടൂക്കാല അധ്യക്ഷതവഹിച്ചു. ബ്ലോക്ക് -പഞ്ചായത്ത് മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.