സ്നേഹ സാഹോദര്യ ജ്വാല; വിളംബര വാഹനറാലി നടത്തി
1583276
Tuesday, August 12, 2025 6:22 AM IST
=കുണ്ടറ : കൊല്ലം മെത്രാസന രൂപീകരണത്തിന്റെ ശതോത്തര സുവർണജൂബിലി ആഘോഷഭാഗമായി മെത്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ 15ന് നടത്തുന്ന സ്നേഹ സാഹോദര്യ ജ്വാലയ്ക്ക് മുന്നോടിയായി വിളംബര വാഹന റാലി നടത്തി.
മുഖത്തല സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നിന്നാരംഭിച്ച റാലി, സെന്റ് ് ജൂഡ് ജംഗ്ഷൻ, പാലമുക്ക് ജംഗ്ഷൻ, മുഖത്തല സെന്റ് സ്റ്റീഫൻസ് പള്ളി, പെരുമ്പുഴ ജംഗ്ഷൻ, പെരുമ്പുഴ ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി, തുടങ്ങിയ സ്ഥലങ്ങളിലൂടെ നല്ലില സെന്റ് ഗബ്രിയേൽ സുബോറോ പള്ളിയിൽ സമാപിച്ചു. നൂറിലധികം പ്രവർത്തകർ അണിനിരന്ന വാഹന റാലിയിൽ ലഹരിവിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് പ്രധാന ഇടങ്ങളിൽ ഫ്ലാഷ് മോബും ക്രമീകരിച്ചു.
15ന് നടക്കുന്ന യോഗത്തിൽ മെത്രാപ്പോലീത്തന്മാർ, മന്ത്രിമാർ, എംഎൽഎമാർ, സാമൂഹ്യ സാംസ്കാരിക രംഗത്തുള്ള പ്രമുഖരും പങ്കെടുക്കും.