ദേവസ്വം മന്ത്രിയുടെ നടപടി പ്രതിഷേധാർഹം: അയ്യപ്പ ധർമ പരിഷത്ത്
1582690
Sunday, August 10, 2025 6:17 AM IST
കൊല്ലം: പരമ്പരാഗതമായി ശബരിമലയിൽ സന്നദ്ധ പ്രവർത്തനം നടത്തുന്ന സംഘടനകളെയും ഹിന്ദു സംഘടനകളെയും ഒഴിവാക്കി ശബരിമലയിൽ ആഗോള അയ്യപ്പ സംഗമം നടത്താനുള്ള ദേവസ്വം മന്ത്രിയുടെ നടപടി പ്രതിഷേധാർഹമാണെന്നു ശബരിമല ശ്രീ അയ്യപ്പ ധർമ പരിഷത്ത് ദേശീയ ജനറൽ സെക്രട്ടറി അയർക്കുന്നം രാമൻനായരും കോർഡിനേറ്റർ ചവറ സുരേന്ദ്രൻപിള്ളയും പ്രസ്താവിച്ചു.
ശബരിമലയിൽ ദീർഘകാല പ്രവർത്തനം നടത്തി പാരമ്പര്യമുള്ള സന്നദ്ധ സംഘടനകൾ തട്ടിപ്പു പ്രവർത്തനമാണ് നടത്തുന്നതെന്ന രീതിയിലുള്ള മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം.
ശബരിമലയിലെ വരുമാനം വിവിധ ഏജൻസികൾ മുഖേന വഴി തിരിച്ചു വിടാനുള്ള സർക്കാരിന്റെയും ദേവസ്വം മന്ത്രിയുടെയും നടപടി ശബരിമലയെ രക്ഷിക്കാനുള്ള നടപടിയായി കാണാൻ കഴിയില്ലെന്നും അവർ ആരോപിച്ചു.