ഫാത്തിമ കോളജിൽ ആഗോളപൂർവ വിദ്യാർഥി സമ്മേളനം
1583275
Tuesday, August 12, 2025 6:22 AM IST
കൊല്ല: കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജ് 75-ാം ജൂബിലി വർഷാഘോഷ ഭാഗമായി ആഗോള പൂർവ വിദ്യാർഥി സമ്മേളനം സംഘടിപ്പിച്ചു.
കോളജ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം കോളജിലെ മുൻ പ്രിൻസിപ്പലും മുൻ കൊല്ലം ബിഷപുമായ ഡോ.സ്റ്റാൻലി റോമൻ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ സിന്ധ്യ കാതറീൻ മൈക്കിൾ അധ്യക്ഷത വഹിച്ച യോഗത്തിൽ കോളജ് മാനേജർ ഡോ. അഭിലാഷ് ഗ്രിഗറി മുഖ്യപ്രഭാഷണം നടത്തി.
പൂർവ വിദ്യാർഥി സംഘടന തയാറാക്കിയ ഫാത്തിമ ടെൽസ്റ്റാർ പ്രകാശനം ചെയ്തു. കോളജിലെ 75 പൂർവ വിദ്യാർഥികളുടെ നേട്ടങ്ങളും ഓർമക്കുറിപ്പുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സ്മരണികയാണ് ഫാത്തിമ ടെൽസ്റ്റാർ. ജൂബിലി കൺവീനർ സ്റ്റാൻസിലസ് സ്വാഗതവും പൂർവവിദ്യാർഥി സംഘടന സെക്രട്ടറി മനോജ് കുമാർ നന്ദിയും പറഞ്ഞു. പൂർവവിദ്യാർഥികളും സിനിമാ പിന്നണി ഗായകരും അവതരിപ്പിച്ച ഗാനമേളയുമുണ്ടായിരുന്നു.ഗൃഹാതുരസ്മരണയുണർത്തിയ പൊതിച്ചോറ് എല്ലാവർക്കും നൽകി.