തെരുവുനായ്ക്കളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റണമെന്ന വിധി സ്വാഗതാർഹം: കേരള കർഷക ഫെഡറേഷൻ
1583278
Tuesday, August 12, 2025 6:22 AM IST
അഞ്ചൽ: തെരുവിൽ അലയുന്ന മുഴുവൻ നായ്ക്കളെയും ആറ് ആഴ്ചയ്ക്കുള്ളിൽ ഷെൽട്ടർ ഹോമിലേയ്ക്കു മാറ്റണം എന്ന സുപ്രീം കോടതി ഉത്തരവ് സ്വാഗതർഹമാണെന്നും കേരളത്തിലും ഇത് നടപ്പാക്കണമെന്നും കേരള കർഷക ഫെഡറേഷൻ ആവശ്യപ്പെട്ടു.
തെരുവുനായ്ക്കൾ കാരണം പൊതുവഴിയിൽ കൂടി നടക്കുവാൻ കഴിയാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. കുട്ടികളെ ഒറ്റയ്ക്കു പുറത്തേയ്ക്കു പോലും ഇറക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ള തെന്നും കേരള കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.സി. ശിവശങ്കരൻ, സെക്രട്ടറി കെ.എം. മത്തച്ഛൻ, ട്രഷറർ ജോർജ് മുരിക്കൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.