മീൻകുളം ഇടവക തിരുനാളിന് കൊടിയേറി
1583066
Monday, August 11, 2025 6:27 AM IST
മീൻകുളം: സെന്റ് മേരിസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിലെ തിരുനാൾ ആരംഭിച്ചു.17ന് സമാപിക്കും. നാളെ വൈകുന്നേരം 6.30 നു വിശുദ്ധ കുമ്പസാരം, വിശുദ്ധ കുർബാന, സെമിത്തേരിയിൽ ധൂപ പ്രാർഥന എന്നിവ നടക്കും. 12 നും 13 നും വൈകുന്നേരം 6.30ന് കുടുംബ നവീകരണ ധ്യാനം.
14ന് വൈകുന്നേരം അഞ്ചിന് ജപമാല, സന്ധ്യാനമസ്കാരം വിശുദ്ധ കുർബാന. 15ന് വൈകുന്നേരം 6.30ന് ഭക്തസംഘടനകളുടെ വാർഷികം. 16ന് വൈകുന്നേരം അഞ്ചിന് നവ വൈദികരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, കുട്ടികളുടെ ആഘോഷമായ വിശുദ്ധ കുർബാന സ്വീകരണം, മെഴുകുതിരി പ്രദക്ഷിണം, നേർച്ച വിളമ്പ്.
17ന് വൈകുന്നേരം കൊടിയിറക്ക്. എല്ലാദിവസവും വൈകുന്നേരം അഞ്ചിന് സന്ധ്യാനമസ്കാരം, വിശുദ്ധ കുർബാന എന്നിവയ്ക്ക് ഫാ. ജോസഫ് പൂവത്തുംതറയിൽ, ഫാ. മാത്യു വലിയപറമ്പിൽ, ഫാ. ജോർജ് മേച്ചേരിമുകളിൽ, ഫാ. അജോ കളപ്പുരയിൽ, ഫാ. ഗീവർഗീസ് ചരുവിളയിൽ എന്നിവർ നേതൃത്വം നൽകുമെന്ന് ഇടവക വികാരി ഫാ. ക്രിസ്റ്റി ചരുവിള, ട്രസ്റ്റി സാം പുളിഞ്ചാമ്മൂട്ടിൽ, സെക്രട്ടറി തോമസ് വയലിറക്കത്ത് എന്നിവർ അറിയിച്ചു.