കളഞ്ഞുകിട്ടിയ പഴ്സ് ഉടമയ്ക്ക് തിരികെ നൽകി ലൈൻമാൻ മാതൃകയായി
1583277
Tuesday, August 12, 2025 6:22 AM IST
കുണ്ടറ : കളഞ്ഞുകിട്ടിയ വിലപ്പെട്ട രേഖകളും രൂപയും അടങ്ങിയ പഴ്സ് ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി പെരുമ്പുഴ കെഎസ്ഇബിയിലെ ലൈൻമാൻ ദിലീപ്കുമാർ.
ഓട്ടോറിക്ഷ തൊഴിലാളിയായ ഉണ്ണികൃഷ്ണപിള്ളയുടെ രൂപയും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് കഴിഞ്ഞദിവസമാണ് നഷ്ടപ്പെട്ടത്. ഇത്പെ രുമ്പുഴ കെ എസ് ഇ ബി യിലെ ലൈൻമാൻ ദിലീപ്കുമാറിന് വഴിയിൽ നിന്നും കിട്ടി. രേഖകളിൽ ഉള്ള മേൽവിലാസത്തിൽ ബന്ധപ്പെട്ട് ഉടമസ്ഥനായ ഉണ്ണികൃഷ്ണപിള്ളയെ വിവരം അറിയിച്ചു. തുടർന്ന് പെരുമ്പുഴ ഓഫീസിലേക്ക് ഉടമസ്ഥനെ വിളിച്ചു ജീവനക്കാരുടെ സാന്നിധ്യത്തിൽ പേഴ്സ് തിരികെ നൽകി.