ഇരട്ട വോട്ടുകൾ വ്യാപകം: പി. രാജേന്ദ്രപ്രസാദ്
1582691
Sunday, August 10, 2025 6:17 AM IST
കൊല്ലം :വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കലിൽ വ്യാപകമായ തിരിമറി നടക്കുന്നതായി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പ്രസ്താവനയിൽ ആരോപിച്ചു. കൊല്ലം കോർപറേഷനിലാണ് ഇത് കൂടുതൽ വ്യാപകമായി നടക്കുന്നത്.
മാർക്സിസ്റ്റ് ഉദ്യോഗസ്ഥൻമാർ തികച്ചും നീതിപൂർവമല്ലാത്ത നിലപാടുകൾ സ്വീകരിക്കുന്നു. ഇരട്ട വോട്ടുകൾ വ്യാപകമാണ്. വർഷങ്ങളായി താമസമില്ലാത്തവരുടെ വോട്ടുകൾ നീക്കം ചെയ്യുന്നില്ല.
ഹിയറിംഗിന് ഓരോരുത്തരും എത്തിയെ മതിയാകൂ എന്ന് കോൺഗ്രസ് വോട്ടർമാരെ നിർബന്ധിക്കുമ്പോൾ നേരിട്ട് ഹാജരാകാതെ തന്നെ 100കണക്കിന് സിപിഎമ്മുകാരെ വോട്ടേഴ്സ് ലിസ്റ്റിൽ കൂട്ടി ചേർക്കുകയാണ് അദ്ദേഹം അറിയിച്ചു.