വായന വസന്തം സംഘടിപ്പിച്ചു
1582700
Sunday, August 10, 2025 6:23 AM IST
കുളത്തൂപ്പുഴ: ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ആധുനിക ഹിന്ദി, ഉർദു സാഹിത്യത്തിലെ പ്രസിദ്ധ നോവലിസ്റ്റും കഥാകൃത്തുമായ പ്രേം ചന്ദിന്റെ ജയന്തി ആഘോഷവും വായന വസന്തവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. സ്കൂൾ സീനിയർ സൂപ്രണ്ട് വി.സുരേഷ് കുമാര്‍ അധ്യക്ഷതവഹിച്ചു.
യോഗത്തിൽ കുളത്തൂപ്പുഴ ജി എച്ച്എസ് എസ് ഹയർസെക്കൻഡറി അധ്യാപകൻ കെ. സുനിൽകുമാർ സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി കഥ അവതരിപ്പിച്ചു ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രഥമാധ്യാപിക സി.ഗിരിജ ,ഹിന്ദി അധ്യാപകൻ എഫ്.എൽ. ബിനിൽ കുമാർ ഇവരുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ വിദ്യാർഥികൾ അവതരിപ്പിച്ചു. വിദ്യാർഥികളായ വിഷ്ണുശ്രീ, അമൽ, ശിവദേവ് എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി. തുടർന്ന് പുസ്തക പ്രദർശനം, പോസ്റ്റർ പ്രദർശനം എന്നിവയും സംഘടിപ്പിച്ചു.