എഴുകോണിൽ കെഎസ്യു - എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി; നിരവധി പേർക്ക് പരിക്ക്
1585176
Wednesday, August 20, 2025 6:40 AM IST
എഴുകോൺ : എഴുകോൺ പോളിടെക്നിക്കിൽ കെഎസ്യു - എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി. നിരവധി പേർക്ക് പരിക്ക്.
നവാഗതരെ സ്വീകരിക്കുന്ന ചടങ്ങിൽ കെഎസ്യുവിന്റെ നേതൃത്വത്തിൽ ഡിജെ പ്രോഗ്രാം അരങ്ങേരുന്നതിനിടെ ഇത് നിർത്തി വെക്കണമെന്ന് പോലീസുകാർ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് ഇടയാക്കിയത്. പോലീസ് പറഞ്ഞത് കേട്ട് പരിപാടി നിർത്തിവച്ച കെഎസ്യു പ്രവർത്തകർ മുദ്രാവാക്യം വിളികളുയർത്തി കാമ്പസിനു പുറത്തേക്ക് ഇറങ്ങി.
എസ്എഫ്ഐ പ്രവർത്തകരും മുദ്രാവാക്യം വിളി തുടങ്ങിയതോടെ സാഹചര്യം അടിപിടിയിലേക്ക് വഴിമാറുകയായിരുന്നു. പരിക്കേറ്റ എസ്എഫ്ഐയിലെ ധ്രുവ നന്ദൻ, കെഎസ് യുവിന്റെ ആസിഫ് അഫ്സൽ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പ്രതിഷേധവുമായി കോൺഗ്രസ് ഭരണത്തിൻ കീഴിലുള്ള എഴുകോൺ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കാ െ നത്തിയ എസ്എഫ് ഐ പ്രവർത്തകരെ പോലീസ് തടഞ്ഞു.
അക്രമികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പു നൽകിയതോടെയാണ് ഇരുകൂട്ടരും പിരിഞ്ഞു പോകുന്നത്.