സ്റ്റേറ്റ് എൻഎസ്എസ് കലാജാഥയ്ക്ക് സ്വീകരണം നൽകി
1585181
Wednesday, August 20, 2025 6:40 AM IST
ചാത്തന്നൂർ: യുവജാഗരൺ പദ്ധതിയുടെ ഭാഗമായി സ്റ്റേറ്റ് നാഷണൽ സർവീസ് സ്കീമിന്റെയും കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ എയ്ഡ്സ് അവബോധം പ്രചരിപ്പിക്കുന്നതിനായി നടത്തിയ കലാജാഥയ്ക്ക് ചാത്തന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി.
പ്രിൻസിപ്പൽ ഡി. പ്രമോദ് കുമാർ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി. എസ്. സബീല ബീവി അധ്യക്ഷയായിരുന്നു.
ലിൻസി എൽ.സ്കറിയ, ബി. കെ. മണിരാജ്, ആർ. എസ്. രജനി, എം. പ്രീത, പി. അജിത് കുമാർ, അനിൽ കുമാർ, എസ്. ബിജിലി, റെയ്മണ്ട് ജോൺ,കവിത എന്നിവർ പ്രസംഗിച്ചു. ഫ്ലാഷ് മോബ്, പാവനാടകം എന്നിവയും കലാ ജാഥയുടെ ഭാഗമായി നടത്തി.