ഉളിയനാട് കെ.പി. ഗോപാലൻ ഗ്രന്ഥശാലയിൽ ഓണാഘോഷത്തിന് തുടക്കമായി
1585360
Thursday, August 21, 2025 6:21 AM IST
ചാത്തന്നൂർ: ഉളിയനാട് കെ.പി.ഗോപാലൻ ഗ്രന്ഥശാലയിൽ ഓണാഘോഷത്തിന് തുടക്കമായി. ഓണാഘോഷം ഉദ്ഘാടനവും മികച്ച കർഷകനെ ആദരിക്കലും ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ചന്ദ്രകുമാർ നിർവഹിച്ചു. കൗണ്ടി ക്രിക്കറ്റ് ടൂർണമെന്റ് ചാത്തന്നൂർ സബ് ഇൻസ്പെക്ടർ റെജി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ്ആർ.ബിജു അധ്യക്ഷനായിരുന്നു.
സെക്രട്ടറി റ്റി.ആർ.ദിപു, ജോ.സെക്രട്ടറി ആർ.അനിൽകുമാർ, സിനിമാ സീരിയൽ താരം ശ്യാം ചാത്തന്നൂർ, സംഘാടക സമിതി ചെയർമാൻ എസ്. ഫ്രാൻസിസ്, കൺവീനർഎസ്.സുനിൽകുമാർ,എക്സിക്യൂട്ടീവ് അംഗങ്ങളായസി. വിജയകൃഷ്ണൻ നായർ,പി.ബിനു,യു.എസ്.ശ്രീകല, ബി.തങ്കമണി, ഡി.യു.ദിപു,വിപേഷ് എന്നിവർ പ്രസംഗിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ച് അണ്ടർ 19 സെവൻസ് ഫുട്ബോൾ ടൂർണമെന്റും ഓണ സദ്യയും സമ്മാനദാനവും നടക്കും. ക്രിക്കറ്റ് ടൂർണമെന്റിൽ കെ.പി.ഗോപാലൻ ഗ്രന്ഥശാല യുടെ ബി ടീം ജേതാക്കളായി.