അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജില്‍ റാഗിംഗിനെതിരെ ബോധവത്കരണ ക്ലാസ്
1585361
Thursday, August 21, 2025 6:21 AM IST
അഞ്ചല്‍ : അഞ്ചല്‍ സെന്റ്് ജോണ്‍സ് കോളജില്‍ റാഗിംഗിനെതിരെ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കോളജ് പ്രിന്സിപ്പൽപ്രഫ. ഡോ. നിഷാ തോമസ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ബോധവല്ക്കരണസെമിനാറിന്റെ ഉദ്ഘാടനം കോളജ് ബര്‍സാര്‍ ഫാ. ക്രിസ്റ്റി ചരുവിള നിര്‍വഹിച്ചു. കണ്‍വീനര്‍ ഡോ.കെ.ബി. ബെന്‍സണ്‍ സ്വാഗതം പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരായ അനീഷ്, രാജശേഖരന്, ഉദയന്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു.