കർഷക ദിനാചരണം നടത്തി
1585177
Wednesday, August 20, 2025 6:40 AM IST
ചാത്തന്നൂർ: പഞ്ചായത്തിന്റെയും, കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു.കാർഷിക വികസന സമിതി, ബാങ്കുകൾ, വിവിധ കർഷക സമിതികളുടെയും സഹകരണത്തോടെയായിരുന്നു ചാത്തന്നൂർ കൃഷിഭവനിൽ നടന്ന കർഷക ദിനാചരണം.ദിനാചരണം ജി.എസ്. ജയലാൽ എംഎൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ. ചന്ദ്രകുമാർ അധ്യക്ഷനായിരുന്നു.വിവിധ വിഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട ഒൻപത് കർഷകരെ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് മുഖ്യ പ്രഭാഷണം നടത്തി. ചാത്തന്നൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീവത്സ. പി. ശ്രീനിവാസൻ പദ്ധതി വിശദീകരണം നൽകി.ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമല വർഗീസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ റീന രവീന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ. മഹേശ്വരി, പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ ആർ.സജീവ് കുമാർ,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജീന നജീം, ക്ഷേമകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ഇന്ദിര,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിനി അജയൻ, എ. ദസ്തക്കീർ, പഞ്ചായത്ത് അംഗങ്ങളായ രേണുക രാജേന്ദ്രൻ, ഷൈനി ജോയ്,പ്രമോദ് കാരംകോട്,സിന്ധു ഉദയൻ, ആർ. സന്തോഷ്, ഷീബ മധു, തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ കാർഷിക വിഷയങ്ങളിൽ കാർഷിക സെമിനാറുകൾ നടത്തി . ചാത്തന്നൂർ എസ് ബി ഐ ഡെപ്യൂട്ടി മാനേജർ പാർവതി ക്ലാസുകൾ എടുത്തു. നാടൻ പാട്ടുകൾ ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി. ആദരിക്കപ്പെട്ട കർഷകർ അവരുടെ കാർഷിക അനുഭവങ്ങൾ പങ്കുവെച്ചു.തുടർന്ന് വിഭവസമൃദ്ധമായ സദ്യയും നടത്തി.
ചാത്തന്നൂർ:കർഷകദിനത്തിനോടനുബന്ധിച്ചു ദേശിങ്ങനാട് ഫാർമർ പ്രൊഡ്യൂസർ കമ്പനിയിൽ മികച്ച കർഷകരെ ആദരിച്ചു. കൃഷി അസി. ഡയറക്ടർ ശ്രീവത്സ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. കമ്പനി ചെയർമാൻ എസ്.വി. അനിത്കുമാർ അധ്യക്ഷത വഹിച്ചു. കമ്പനി ഡയറക്ടർമാരായ രാജീവ് കുമർ, രാമചന്ദ്രൻപിള്ള, അമ്മിണി എന്നിവർ പ്രസംഗിച്ചു.
ഡയറക്ടർ മാരായ ഷാജി കുമാർ, സുഭാഷ്, സിഇഒ വിദ്യ, മോനിഷ മറ്റു അംഗങ്ങളായ കർഷകരും പരി പാടിയിൽ പങ്കെടുത്തു.
വിളംബര ഘോഷയാത്ര നടത്തി
കൊട്ടാരക്കര: ഉമ്മന്നൂർ പഞ്ചായത്ത് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കർഷക വിളംബര ഘോഷയാത്ര നടത്തി. മികച്ച കർഷകർക്കുള്ള അവാർഡ് ദാനം മന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീബചെല്ലപ്പൻ, വൈസ് പ്രസിഡന്റ്സുജാതൻ, ജില്ല പഞ്ചായത്ത് അംഗം ബ്രിജേഷ് എബ്രഹാം, പഞ്ചായത്ത് അംഗങ്ങളായ ബിന്ദുപ്രകാശ്, പി.വി. അലക്സാണ്ടർ, ഉണ്ണികൃഷ്ണൻ, ഹരിത, തുടങ്ങിയവർ നേതൃത്വം നൽകി.
കർഷകരെ ആദരിച്ചു
പാരിപ്പള്ളി : വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം കർഷകദിനത്തിൽ 10 കർഷകരെ ആദരിച്ചു. കൃഷിവകുപ്പ് മുൻ ജോ. ഡയറക്ടർ സൂരജ് ശരത് കർഷക പ്രതിഭാ പുരസ്കാരങ്ങൾ സമ്മാനിച്ചു. തുളസീധരൻപിള്ള മുതല, ശിവപ്രസാദ് പകൽക്കുറി, വി.മാധവൻനായർ വേളമാനൂർ, എസ്. സന്തോഷ്കുമാർ പുതിയ പാലം, റീജ ഡി. പകൽക്കുറി, ഷിബു വി. വേളമാനൂർ, രമാഭായി ചാത്തന്നൂർ, അനിൽ പി.എസ്. പാരിപ്പള്ളി, രജനി എസ്. ജവഹർജംഗ്ഷൻ, പി.ജയപ്രകാശ് ഇളംകുളം താഴം എന്നീ കർഷകരെയാണ് പുരസ്കാരം നല്കി ആദരിച്ചത്.
കർഷകരുടെ സംശയങ്ങൾക്കും ആശങ്കകൾക്കും സൂരജ് ശരത് മറുപടി നൽകി. കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ നിന്നും എം എസ് സി പരിസ്ഥിതി ശാസ്ത്രത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ഭദ്ര ശ്രീ പുഷ്ക്കിനെ സ്നേഹാശ്രമം സ്നേഹോപഹാരം നൽകി അനുമോദിച്ചു.
സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ, വർക്കിംഗ് ചെയർമാൻ തിരുവോണം രാമചന്ദ്രൻപിള്ള, സെക്രട്ടറി പി.എം. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.