സംഗീത നാടക അക്കാദമി കഥാപ്രസംഗോത്സവം ‘കഥാകാലം 2025'
1585357
Thursday, August 21, 2025 6:21 AM IST
കൊല്ലം: കേരള സംഗീത നാടക അക്കാദമി ദക്ഷിണമേഖല കഥാപ്രസംഗ മഹോത്സവവും യുവ കാഥികർക്കു ശില്പശാലയും സംഘടിപ്പിക്കുന്നു. കഥാകാലം 2025 എന്ന ഈ പരിപാടി 22, 23, 24 തീയതികളിൽ കൊല്ലം കടപ്പാക്കട സ്പോട്സ് ക്ലബിൽ നടക്കും. 22 ന് രാവിലെ പ്രസ് അക്കാദമി ചെയർമാൻ ആർ.എസ് .ബാബുവിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കെ.ജയകുമാർ ഉദ്ഘാടനം ചെയ്യും. അക്കാദമി ജനറൽ സെക്രട്ടറി കരിവെള്ളൂർ മുരളി മുഖ്യ പ്രഭാഷണം നടത്തും.
ക്യാമ്പ് ഡയറക്ടർ ഡോ.വസന്തകുമാർ സാംബശിവൻ, ആനയടി പ്രസാദ്, അഡ്വ.ഡി.സുരേഷ്കുമാർ, തെക്കുംഭാഗം വിശ്വംഭരൻ,സുരേഷ് സിദ്ധാർഥ തുടങ്ങിയവർ പ്രസംഗിക്കും. കിളിയൂർ സദൻ, കായംകുളം വിമല, കല്ലട വി.വി. ജോസ് തുടങ്ങിയവർ ക്ലാസെടുക്കും. പ്രമുഖ കാഥികർ അനുഭവസമ്പത്ത് പഠിതാക്കൾക്കു പകർന്നു നൽകും. ഡോ. ഷീല പത്മറാവു, പി.ജെ .ഉണ്ണികൃഷ്ണൻ, രാജൻ ട്രിനിറ്റി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ളാസെടുക്കും. വൈകുന്നേരം അഞ്ചു മുതൽ വി.ഹർഷകുമാർ, തൊടിയൂർ വസന്തകുമാരി, ശരൺ തമ്പി, ജെ.എസ്. ഇന്ദു. എന്നിവർ കഥാപ്രസംഗങ്ങൾ അവതരിപ്പിക്കും.
23 ന് രാവിലെ 10ന് ഗാന്ധിഭവൻ ഡയറക്ടർ ഡോ.പുനലൂർ സോമരാജൻ അതിഥിയാവും. തുടർന്ന് ഡോ.കെ.ബി .ശെൽവമണി, പി.കെ .അനിൽകുമാർ, ചിറക്കര സലിം കുമാർ, സ്മിത ജോൺ, പി .എൻ .മോഹൻരാജ് എന്നിവർ കഥാപ്രസംഗ സംബന്ധിയായ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സമാപന ദിവസമായ 24 നു രാവിലെ 11 നു മന്ത്രി ജെ.ചിഞ്ചുറാണി അനുഗ്രഹ പ്രഭാഷണം നടത്തും.