പുനലൂർ നഗരസഭ: ഭരണ പ്രതിപക്ഷ തുറന്ന സംവാദം ഇന്ന്
1585358
Thursday, August 21, 2025 6:21 AM IST
പുനലൂർ: പ്രിയദർശിനി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം അഞ്ചു മുതൽ രാത്രി 7.30 വരെ പുനലൂർ നഗരസഭയിലെ ഭരണ പ്രതിപക്ഷനേതാക്കൾ ഭരണ നേട്ടങ്ങളും ഭരണ കോട്ടങ്ങളും നിരത്തി നേർക്കുനേർ തുറന്ന സംവാദം നടത്തുന്നു.
ഭരണപക്ഷത്തു നിന്ന് നഗരസഭാ ചെയർപേഴ്സൺ കെ . പുഷ്പലത, വൈസ് ചെയർമാൻ ആർ .രഞ്ജിത്, കൗൺസിലർമാരായ ബിനോയ് രാജൻ, വി.പി .ഉണ്ണികൃഷ്ണൻ, ഡി.ദിനേശൻ, പി.എ .അനസ് പ്രതിപക്ഷത്തുനിന്ന് പ്രതിപക്ഷ നേതാവ് ജി .ജയപ്രകാശ്, കൗൺസിലർമാരായ എൻ .സുന്ദരേശൻ, സാബു അലക്സ്, ബീനാ ശാമുവൽ, എ.പി .റഷീദുകുട്ടി, കെ.എൻ. ബിപിൻകുമാർ എന്നിവരാണ് തുറന്ന സംവാദത്തിൽ പങ്കെടുക്കുന്നത്.
കുടിവെള്ള പ്രശ്നം, മാലിന്യസംസ്കരണം, പൊതു ശ്മശാനം, ഏഴു നിലക്കെട്ടിടം, ഷെൽറ്റർ ഹോം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തെരുവു വിളക്കുകൾ, ഇൻഡോർ സ്റ്റേഡിയം, മുനിസിപ്പൽ റോഡുകൾ, ഭവന പദ്ധതി, മൽസ്യ മാർക്കറ്റ്, മുനിസിപ്പൽ ടൗൺ ഹോൾ, അമിനിറ്റി സെന്റർ - വാക് വേ, ആരോഗ്യ പരിപാലനം എന്നീ വികസന വിഷയങ്ങളും കസേര വിവാദം വിജിലൻസ് അന്വേഷണം എന്നിവയും തുറന്ന സംവാദത്തിൽ ചർച്ച ചെയ്യപ്പെടും. അതത് വിഷയങ്ങളുടെ ലഘു വീഡിയോ സ്ക്രീനിൽ പ്രദർശിപ്പിച്ചാണ് സംവാദം നടക്കുന്നത്. തത്സമയം പൊതുജനങ്ങൾക്കും ചോദ്യം ചോദിക്കാൻ അവസരമുണ്ട്.
മുകളിൽ സൂചിപ്പിക്കാത്ത വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മുൻകൂട്ടി അറിയിക്കേണ്ടതാണ്. പ്രിയദർശിനി ഫൗണ്ടേഷൻ ചെയർമാൻ സി.ബി .വിജയകുമാർ മോഡറേറ്ററാകും. വൈസ് ചെയർമാൻ ക്രിസ്റ്റഫർ രാജൻ അധ്യക്ഷനാകും. സെക്രട്ടറികെ.വിജയകുമാർ , ആർ.ബാബുരാജ് ,ഫൗണ്ടേഷൻ ഭാരവാഹികളായ ഏബ്രഹാം ജോർജ് , എം.യൂസഫ്, കുമാർ പുനലൂർ, എച്ച് .സലിം രാജ്, കലയനാട് സുകുമാരൻ .എന്നിവർ പ്രസംഗിക്കും. പുനലൂർ പോസ്റ്റ് ഓഫീസ് ജംഗ്ഷനിലാണ് തുറന്ന സംവാദം നടക്കുന്നത്.