ബിഷപ് ബൻസിഗർ അനുസ്മരണം നടത്തി
1585179
Wednesday, August 20, 2025 6:40 AM IST
കൊല്ലം: ബിഷപ് അലോഷ്യസ് മരിയ ബൻസിഗർ ഭിന്നശേഷി കൂട്ടായ്മ ബിഷപ് ബൻസിഗറിന്റെ ചരമവാർഷിക അനുസ്മരണം നടത്തി.. കൊല്ലം രൂപത വികാരി ജനറാൾ റവ.ഡോ. ബൈജു ജൂലിയാൻ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു.
സാഹിത്യകാരൻ വി.ടി.കുരീപ്പുഴ അനുസ്മരണ പ്രഭാഷണം നടത്തി. സംഘടനയുടെ രൂപത കോ-ഓർഡിനേറ്റർ റോണ റിബൈറോ,ജനറ്റ് മൈക്കിൾ എന്നിവർ പ്രസംഗിച്ചു.