കർഷക ദിനാചരണം നടത്തി
1585742
Friday, August 22, 2025 6:32 AM IST
എഴുകോൺ: പഞ്ചായത്തും കൃഷിഭവനും സംയുക്തമായി പഞ്ചായത്ത് അങ്കണത്തിൽ വച്ച് കർഷകദിനാചരണം നടത്തി. ഉദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിജു ഏബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ കൃഷിഓഫീസർ എം.എസ്. അനീസ പദ്ധതികൾ വിശദീകരിച്ചു.
കൃഷി ഓഫീസർ മോളു ടി.ലാൽസൺ, വൈസ് പ്രസിഡന്റ് സുഹർബാൻ, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.സുമലാൽ വികസന സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷൻ ടി.ആർ. ബിജു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ബീന മാമച്ചൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എച്ച്.എസ്. കനക ദാസ്, എം. ശിവപ്രസാദ്, മിനി അനിൽ,
പഞ്ചായത്ത് മെമ്പർമാരായ രതീഷ് കിളിത്തട്ടിൽ, വിജയപ്രകാശ്,ആതിര ജോൺസൺ, രഞ്ജിനി അജയൻ, പ്രീത കനകരാജ്, കൊട്ടാരക്കര കൃഷി അസി.ഡയറക്ടർ ധന്യകൃഷ്ണൻ,
സിഡിഎസ് ചെയർ പേഴ്സൺ പ്രീത, കാർഷിക വിപണി പ്രസിഡന്റ് സുഭാഷ്, കാർഷിക വികസന സമിതി അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി സ്നേഹജ ഗ്ളോറി എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലയിലെ കർഷകരെയും കർഷക തൊഴിലാളിയെയും ചടങ്ങിൽ ആദരിച്ചു.