എക്യുമെനിക്കൽ പ്രാർഥനാ സംഗമം
1585355
Thursday, August 21, 2025 6:21 AM IST
കൊല്ലം: കൊല്ലം റോമൻ കാത്തലിക്ക് രൂപതയുടെ നേതൃത്വത്തിൽ എക്യുമെനിക്കൽ പ്രാർഥന സംഗമം നടത്തി . വിവിധ സഭാകൂട്ടായ്മകളിലെ വൈദികർ ഒത്തുചേർന്ന സംഗമം തങ്കശേരി ബിഷപ്സ് ഹൗസ് ചാപ്പലിൽ പ്രാർഥനയോടുകൂടി ആരംഭിച്ചു. കൊല്ലം റോമൻ കത്തോലിക്ക രൂപത അധ്യക്ഷൻ പോൾആന്റണി മുല്ലശേരി അധ്യക്ഷത വഹിച്ചു.
കൊല്ലം മലങ്കര ഓർത്തഡോക്സ് സിറിയൻ രൂപതാധ്യക്ഷൻ ജോസഫ് മാർ ദിവാനാസിയോസ് മുഖ്യ പ്രഭാഷണം നടത്തി. കൊല്ലം കൊട്ടാരക്കര സിഎസ്ഐരൂപത ബിഷപ്ജോസ് ജോർജിന് സ്വീകരണം നൽകി.ഫാ.വർഗീസ് എസ്ഡിബി ആത്മീയ പ്രഭാഷണം നടത്തി. വിവിധ സഭാക്കൂട്ടായ്മകളെ പ്രതിനിധീകരിച്ച് വൈദികർ പങ്കെടുത്തു.
കൊല്ലം രൂപതാ വികാരി ജനറാൾ മോൺ. ബൈജു ജൂലിയൻ, എക്യുമെനിക്കൽ ഡയറക്ടർ റവ.ഡോ.അഭിലാഷ്ഗ്രിഗറി, ഫാ. ജീ.വർഗീസ്, ഫാ. ജെറി, ഫാ.ജോളി എബ്രഹാം, ഫാ. എം. ഡി. കോശി, ഫാ. ജിജി മാത്യു, ഫാ. റെനു ജോൺ, ഫാ. ജോസ് സെബാസ്റ്റ്യൻ, ഫാ. സിയോൺ, ഫാ. ബോസ് തുടങ്ങിയവർ പ്രസംഗിച്ചു.