മാധ്യമപ്രവർത്തകന് നേരേ ആക്രമണം; പ്രതിഷേധിച്ചു
1585748
Friday, August 22, 2025 6:39 AM IST
അഞ്ചല്‍ : കടയ്ക്കലില്‍ കോണ്‍ഗ്രസ് സിപിഎം സംഘര്‍ഷ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കവേ മാധ്യമ പ്രവര്‍ത്തകനായ ഷാനവാസ് കടയ്ക്കലിനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തം.
പത്രപ്രവര്‍ത്തക അസോസിയേഷന് അഞ്ചല്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. കൈയേറ്റം നടത്തിയ ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കാന്‍ സിപിഎം തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
പത്രപ്രവര്‍ത്തക അസോസിയേഷന് അഞ്ചല്‍ മേഖല പ്രസിഡന്റ് പി. സനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
മേഖല സെക്രട്ടറി പ്രദീഷ് കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ട്രഷറര്‍ ബിനു, എക്സികുട്ടീവ് അംഗങ്ങളായ ദീപു, റിയാസ്, ബിനു എന്നിവര്‍ പ്രസംഗിച്ചു.