അനധികൃത പാര്‍ക്കിംഗ് തടയണമെന്ന്
1586019
Saturday, August 23, 2025 6:25 AM IST
കൊല്ലം :നഗരത്തില്‍ ഓണക്കാലത്ത് വര്‍ധിച്ചു വരുന്ന അനധികൃത പാര്‍ക്കിങ്ങും വഴിയോര കച്ചവടവും തടയാന്‍ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി കൊല്ലം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. അനധികൃത പാര്‍ക്കിങ്ങും വഴിയോര വ്യാപാരവും അംഗീകൃത വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രതിസന്ധിയാകുന്നു.
ഇത് തടയാന്‍ പോലീസുകാരെ നിയോഗിക്കണമെന്ന് സമിതി ജില്ലാ പ്രസിഡന്റ് സുനില്‍ പനയറ, കമാല്‍ പിഞ്ഞാണിക്കട എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.