കാരുണ്യദീപം വാർഷികവും ചികിത്സാ സഹായ വിതരണവും ഇന്ന്
1586213
Sunday, August 24, 2025 6:26 AM IST
ചവറ : കാരുണ്യ ദീപം ചാരിറ്റബിൾ ട്രസ്റ്റിന്റെവാർഷികവും, മെരിറ്റ് അവാർഡ്, ചികിത്സാ സഹായ വിതരണവും ഇന്ന് നടക്കും. വൈകുന്നേരം 4.30ന് കുളങ്ങരഭാഗം വേളാങ്കണ്ണി മാതാ പാരിഷ് ഹാളിൽ നടക്കുന്ന പൊതുസമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും.
ട്രസ്റ്റ് പ്രസിഡന്റ് സെബാസ്റ്റൃൻ അംബ്രോസ് അധ്യക്ഷനാകും. കൊല്ലം മേയർ ഹണി ബഞ്ചമിൻ മുഖ്യപ്രഭാഷണവും ഇടവക വികാരി ഫാ. ഇ. അജയകുമാർ അനുഗ്രഹ പ്രഭാഷണവും നടത്തും.
ട്രസ്റ്റ് സെക്രട്ടറി മാൽക്കം മയൂരം റിപ്പോർട്ട് അവതരിപ്പിക്കും.
ഐ ആർ ഇ ലിമിറ്റഡ് ജനറൽ മാനേജർ ആന്റ് ഹെഡ് എൻ.എസ്. അജിത്ത് മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം, മുൻ ഡിസി സി പ്രസിഡന്റ് അഡ്വ.ബിന്ദു കൃഷ്ണ മെരിറ്റ് അവാർഡ് വിതരണം, ഹരിപ്പാട് സ്നേഹാചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. രാജുമൈക്കിൾ ചികിത്സാ ധനസഹായ വിതരണംഎന്നിവ നിർവഹിക്കും.
ട്രസ്റ്റ് രക്ഷാധികാരി ഫാ.ജോളി ഏബ്രഹം, ഐആർഇഎൽ ചീഫ് മാനേജർ ഭക്തദർശൻ, വാർഡ് മെമ്പർ ടി.എസ്. അശ്വനി തുടങ്ങിയവർ പങ്കെടുക്കും.