അരിപ്പ ഭൂസമരം പരിഹരിക്കും: പി.എസ്. സുപാൽ എംഎൽഎ
1586011
Saturday, August 23, 2025 6:25 AM IST
കുളത്തൂപ്പുഴ: അർഹതപ്പെട്ട എല്ലാവർക്കും ഭൂമിലഭ്യമാക്കുകയെന്ന സർക്കാർ നയത്തിന്റെ അടിസ്ഥാനത്തിൽ ഭൂരഹിതരായ അരിപ്പ ഭൂസമരക്കാർക്ക് സർക്കാർ ഭൂമി പതിച്ച് നൽകി പ്രശ്ന പരിഹാരത്തിന് സാധ്യത ഒരുക്കുമെന്ന് പി.എസ്. സുപാൽ എം എൽഎ.
സർക്കാർ തീരുമാന പ്രകാരം പട്ടയ വിതരണവുമായി ബന്ധപ്പെട്ട് ക ഴിഞ്ഞ ദിവസം അരിപ്പ സമരഭൂമിയിൽ വിളിച്ചുചേർത്ത സമരക്കാരുടെ ആലോചനാ യോഗത്തിലാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്.
തിങ്കൾക്കരിക്കം വില്ലേജിലെ അരിപ്പ സമരഭൂമിയിൽ പതിമൂ ന്നു വർഷമായി കൃഷിഭൂമിക്കു വേണ്ടി പോരാട്ടം നടത്തിവന്ന മൂന്നൂറ്റമ്പതിലധികം കുടുംബങ്ങൾക്കാണ്തലചായ്ക്കാനൊരിടമെന്നസ്വപ്നം യാഥാർഥ്യ മാകുന്നത്.
ഭൂരഹിതർക്ക് ഭൂമിനൽകുക എന്നതാണ് സർക്കാർ നയമെന്നും ഭൂരഹിതരില്ലാത്ത പുനലൂർ എന്നസ്വപ്നം സാക്ഷാത്കരിക്കുന്നതിന് പട്ടയനടപടി കളുമായി ബന്ധപ്പെട്ട്പുനലൂരിൽപ്രത്യേക പട്ടയഓഫീസ്ആരംഭിക്കുമെന്നുംഅർഹരായ എല്ലാവർക്കും പട്ടയം നൽകുന്നതിന് നടപടി സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.
വികസനത്തിനും ദേവാലയത്തിനും പ്രത്യേകമായി ഭൂമി അളന്നുനൽകുമെന്നും ചതുപ്പ് പ്രദേശങ്ങ ളൊഴിവാക്കിയുള്ള ഭൂമി സർവേ നടത്തി വിതരണംചെയ്യുമെന്നുംആദിവാസികൾക്കും മറ്റും വിഭാഗക്കാർക്കും വിവിധ അളവുകളിലാവുംഭൂമിലഭ്യമാക്കുകയെന്നും ഭൂമിയുടെ ലഭ്യത അനുസരിച്ച് ഭൂപ്രശ്നം പരിഹരിക്കുന്നതിന് സ ർക്കാർ നിർദേശ പ്രകാരമുള്ള നടപടികളാണ് തുടരുന്നതെന്നും എംഎൽഎ വ്യക്തമാക്കി.
അതേ സമയം ഭൂമി ലഭിച്ചതു കൊണ്ട് മാത്രം ജീവിതം മുന്നോ ട്ടുനീക്കാൻ കഴിയാത്ത നിർധനരായ ഭൂസമരക്കാർക്ക് പാർപ്പിവും കൂടി ലഭിക്കുന്നതിനുള്ള ക്രിയാത്മകമായ ചർച്ചകളും നടപ ടികളും ഉദ്യോഗസ്ഥ തലത്തി ൽ വേഗത്തിൽ പൂർത്തിയാക്കണമെന്ന് സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു.
കൂടുതൽ കൃഷിഭൂമി വേണമെന്ന്ആവശ്യവുമായി സമരക്കാരിൽ ഒരുവിഭാഗം ചർച്ച യിൽനിന്നും വിട്ടുനിന്നെങ്കിലും എംഎൽഎ യുടെ നേതൃത്വത്തി ൽ റവന്യൂസംഘം ഇവരെ സന്ദ ർശിച്ച് അനുനയിപ്പിച്ച് ചർച്ചയി ൽ പങ്കാളികളാക്കി. സഘർഷസാധ്യത കണക്കിലെടുത്ത് കുളത്തൂപ്പുഴ പോലീസിന്റെ നേതൃത്വത്തിൽ വൻസുരക്ഷ സന്നഹവും പ്രദേശത്ത് ഒരുക്കിയിരുന്നു.
പുനലൂർ ആർഡിഒ സുരേഷ് ബാബു, തഹസിൽദാർ അജിത് ജോയി, ട്രൈബൽ ഡെവ ലപ്മെന്റ് ഓഫീസർ വിധുമോൾ, കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പി .ലൈലാ ബീവി, വൈസ് പ്രസിഡന്റ് തുഷാര, വാർഡ് മെമ്പർ ഉദയകുമാർ, അരിപ്പ ഭൂസമര സമിതി നേതാക്കളായ ശ്രീരാമൻകൊയ്യോൻ, സഞ്ജയ് ഖാൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എസ്. സന്തോഷ്, വിശ്വസേനൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.