തപാൽ വകുപ്പിൽ ഇൻഷ്വറൻസ് ഏജന്റ് നിയമനം
1586017
Saturday, August 23, 2025 6:25 AM IST
കൊല്ലം: പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ്, റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ് എന്നിവയുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ഡയറക്റ്റ് ഏജന്റുമാരെയും ഫീൽഡ് ഓഫീസർമാരെയും നിയമിക്കുന്നു.
അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം . 18 വയസ് പൂർത്തിയായ സ്വയം തൊഴിൽ ചെയ്യുന്നവർ, തൊഴിൽ രഹിതർ, കുടുംബശ്രീ പ്രവർത്തകർ അങ്കണവാടി ജീവനക്കാർ,ജനപ്രതിനിധികൾ എന്നിവരെ ഡയറക്റ്റ് ഏജന്റായും കേന്ദ്ര/സംസ്ഥാന ഗവണ്മെന്റ് സർവീസിൽ നിന്നും വിരമിച്ചവരെ ഫീൽഡ് ഓഫീസർ ആയും നിയമിക്കുന്നു .
ഡിസ്മാർജ് ചെയ്യപ്പെട്ട ഗ്രാമീൺ ഡാക് സേവകർക്കും ഫീൽഡ് ഓഫീസറായി അപേക്ഷിക്കാവുന്നതാണ്.അപേക്ഷകർ വയസ്, യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം മൊബൈൽ നമ്പർ ഉൾപ്പെടെ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റോഫീസ്,കൊല്ലം ഡിവിഷൻ ,കൊല്ലം -691001 എന്ന വിലാസത്തിൽ അപേക്ഷകൾ അയച്ചു തരേണ്ടതാണ് അപേക്ഷകർ കൊല്ലം ജില്ലയിൽ സ്ഥിര താമസമുള്ളവരായിരിക്കണം.
അപേക്ഷകൾ ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി 29. കൂടുതൽ വിവരങ്ങൾക്ക് 623861 2847 എന്ന നമ്പറിൽ ബന്ധപ്പെടുക. സ്ത്രീകൾക്കും സ്ത്രീ ശാക്തീകരണ സംഘടനകളിൽ പ്രവർത്തിക്കുന്നവർക്കും പ്രത്യേക പരിഗണന ലഭിക്കുന്നതായിരിക്കും .