ചാരായം വാറ്റ്; നാലംഗ സംഘം റിമാൻഡിൽ
1586217
Sunday, August 24, 2025 6:26 AM IST
കുളത്തൂപ്പുഴ: ഓണക്കച്ചവടത്തിനായി ചാരായം വാറ്റിയ നാലംഗസംഘം കുളത്തൂപ്പുഴ ചന്ദനക്കാവിനു സമീപം പോലീസ് പിടിയിലായി.
കുളത്തൂപ്പുഴ ചന്ദനക്കാവ് പ്രദേശത്ത് നിർമാണം പൂർത്തിയാകാത്ത വീട്ടിൽ ചാരായം വാറ്റുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കുളത്തൂപ്പുഴ പോലീസ് നടത്തിയ തിരച്ചിലിൽ ചാരായം വാറ്റി കൊണ്ടിരുന്ന നാല് യുവാക്കളെ പോലീസ് കൈയോടെ പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന് ചാരായവും,വാഷും പോലീസ് പിടിച്ചെടുത്തു.
തിങ്കൾക്കരിക്കം വടക്കേ ചെറുകര സ്വദേശികളായചന്തു ഭവനിൽ ചന്തുരാജ് (32), പ്രജിത് വിലാസം വീട്ടിൽ പ്രജിത് (33), സുരാജ് ഭവനിൽ സുരാജ് (37), നെല്ലിമൂട്ടിൽ വീട്ടിൽ ഷൈജു (31) എന്നിവരാണ് പിടിയിലായത്.
കുളത്തൂപ്പുഴ പോലീസ് ഇൻസ്പെക്ടർ ഷാജഹാൻ, വിനോദ്, ശ്രീലാൽ, സി പി ഒ മാരായ അഭിലാഷ്, കൃഷ്ണദാസ്, നന്ദു, അഭിരാജ്, ഗിരീഷ് എന്നിവരടങ്ങി സംഘമാണ് പ്രതികളെ പിടികൂടിയത്.
കസ്റ്റഡിയിലെടുത്ത പ്രതികളെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.