കുണ്ടറയിൽ വീണ്ടും മോഷണം
1586221
Sunday, August 24, 2025 6:30 AM IST
കുണ്ടറ : കുണ്ടറയിൽ കടകളിൽ മോഷണ പരമ്പര. ഇന്നലെ പകൽ വീണ്ടും ഒരു കടയിൽ കൂടി മോഷണം നടന്നു. പെരുമ്പുഴ സൊസൈറ്റി മുക്കിൽ പ്രവർത്തിക്കുന്ന പ്ലാനറ്റ് ചെരുപ്പു കടയിലാണ് മോഷണം.
ബൈക്കിൽ എത്തിയ രണ്ട് യുവാക്കളാണ് കട ഉടമയെ കബളിപ്പിച്ച് മേശയിലിരുന്ന 5000 രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞത്. കുണ്ടറ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം ഒരു കടയിൽനിന്ന് പണമടങ്ങിയ ബാഗ് കവർച്ച നടത്തിയിരുന്നു.