പി. കൃഷ്ണപിള്ള ദിനവും രോഗീസൗഹൃദ സന്ദർശനവും
1586027
Saturday, August 23, 2025 6:37 AM IST
കുണ്ടറ : പെരിനാട് കരുതൽ പാലിയേറ്റീവ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പി. കൃഷ്ണപിള്ള ദിനവും രോഗീസൗഹൃദ സന്ദർശനവും നടത്തി.ചെറുമൂട് കരുതൽ പാലിയേറ്റീവ് സെന്ററിൽ നടന്ന ചടങ്ങ് സിപിഎം ജില്ലാ സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്തു.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്. എൽ .സജികുമാർ അധ്യക്ഷത വഹിച്ചു. കരുതൽ പാലിയേറ്റീവ് സെന്റർ സെക്രട്ടറി സി. സന്തോഷ്, സിപിഎം കുണ്ടറ ഏരിയ സെക്രട്ടറി ആർ. സുരേഷ് ബാബു, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാർ,
കരുതൽ പ്രസിഡന്റ് എം. ജെ .അബാസ്, ഡോ. നോയൽ, പ്രസന്നകുമാർ, മനോജ്, ശിവകുമാർ, ജോൺസൺ, ലാലു, സുമ രാജേന്ദ്രൻ, വിനീത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.