കൊ​ല്ലം: ക​ര​വ​ലി, പെ​യ​ര്‍​ട്രോ​ളിം​ഗ്, ലൈ​റ്റ്ഫി​ഷിം​ഗ് തു​ട​ങ്ങി​യ അ​ന​ധി​കൃ​ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ യാ​ന​ങ്ങ​ള്‍​ക്ക് ഫി​ഷ​റീ​സ് വ​കു​പ്പ് പി​ഴ​ചു​മ​ത്തി. അ​ശാ​സ്ത്രീ​യ​മാ​യ മ​ത്സ്യ​ബ​ന്ധ​ന​രീ​തി​ക​ള്‍ മ​ത്സ്യ​ല​ഭ്യ​ത​യ്ക്കു ത​ട​സ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

ആ​റു ബോ​ട്ടു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത് ഉ​ട​മ​സ്ഥ​രി​ല്‍​നി​ന്നു പി​ഴ​യി​ന​ത്തി​ല്‍ 11,10,000 രൂ​പ ഈ​ടാ​ക്കി. ലൈ​റ്റ് ഫി​ഷിം​ഗ്, ഗു​ജ​റാ​ത്തി വ​ല ഉ​പ​യോ​ഗി​ച്ചു​ള്ള മ​ത്സ്യ​ബ​ന്ധ​നം, ക​ര​വ​ലി, പെ​യ​ര്‍​ട്രോ​ളിം​ഗ്, ചെ​റു​മീ​ന്‍​പി​ടു​ത്തം എ​ന്നി​വ ന​ട​ത്തു​ന്ന യാ​ന​ങ്ങ​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ തു​ട​രു​മെ​ന്ന് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.