ഓണത്തിന് കൊല്ലത്തേക്ക് രണ്ട് സ്പെഷല്‍ ട്രെയിനുകള്‍
1585745
Friday, August 22, 2025 6:39 AM IST
പരവൂര്‍: ഓണക്കാല തിരക്കു പ്രമാണിച്ച് കൊല്ലത്തേയ്ക്ക് രണ്ട് സ്പെഷല്‍ ട്രെയിനുകള്‍ അനുവദിച്ച് ഭക്ഷിണ റെയില്‍വേ. ചെന്നൈ- കൊല്ലം, മംഗളുരു - കൊല്ലം റൂട്ടുകളില്‍ പ്രതിവാര സ്പെഷല്‍ സര്‍വീസുകളാണ് നടത്തുന്നത്.
ചെന്നൈയില്‍ നിന്ന് ഓഗസ്റ്റ് 27, സെപ്റ്റംബര്‍ മൂന്ന്, 10 തീയതികളില്‍ ഉച്ചകഴിഞ്ഞ് 3.10 ന് പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ 6.40ന് കൊല്ലത്ത് എത്തും. തിരികെ കൊല്ലത്ത് നിന്ന് ഓഗസ്റ്റ് 28, സെപ്റ്റംബര്‍ നാല്, 11 തീയതികളില്‍ രാവിലെ 10.40 ന് പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ 3.30 ന് ചെന്നൈയില്‍ എത്തും. പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകള്‍.
മംഗളുരുവില്‍ നിന്ന് കൊല്ലത്തേയ്ക്കുള്ള സ്പെഷല്‍ ട്രെയിന്‍ ഓഗസ്റ്റ് 25, സെപ്റ്റംബര്‍ ഒന്ന്, എട്ട് തീയതികളില്‍ രാത്രി 11.15 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.20 ന് കൊല്ലത്ത് എത്തും.
തിരികെയുള്ള സര്‍വീസ് ഓഗസ്റ്റ് 26, സെപ്റ്റംബര്‍ രണ്ട്, ഒമ്പത് തീയതികളില്‍ കൊല്ലത്ത് നിന്ന് വൈകുന്നേരം 5.10ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 5.30ന് മംഗളുരുവില്‍ എത്തും.
കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകള്‍.