എൻസിസി കേഡറ്റുകളുടെ സാഹസിക കായൽയാത്രയ്ക്ക് തുടക്കം
1585740
Friday, August 22, 2025 6:32 AM IST
കൊല്ലം: എൻസിസി കേഡറ്റുകളുടെ സാഹസിക കായൽയാത്രയ്ക്ക് തുടക്കം. എൻസിസി നേവൽ കേഡറ്റുകളുടെ പര്യവേക്ഷണ കായൽയാത്ര തേവള്ളിയിൽനിന്നാണ് പുറപ്പെട്ടത് . രാജ്യത്തെ മികച്ച നേവൽ യൂണിറ്റിനെ തെരഞ്ഞെടുക്കുന്നതിനായി നടത്തുന്ന ദേശീയ മത്സര ഭാഗമായാണ് പായ് വഞ്ചിയിലെ സാഹസിക കായൽയാത്ര സംഘടിപ്പിച്ചത്. തേവള്ളി 3 കെ നേവൽ യൂണിറ്റ് എൻസിസിയിൽ യാത്ര കൊല്ലം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ജി .സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു.
അഷ്ടമുടി കായലിൽ ആരംഭിച്ച യാത്ര പുന്നമടക്കായൽ, വേമ്പനാട് കായൽ വഴി ആലപ്പുഴയിലെ കണ്ണങ്കരയിൽ എത്തി മടങ്ങും. ദേശീയ ജലപാത മൂന്നിലൂടെ 10 ദിവസം കൊണ്ട് 220 കിലോമീറ്റർ ദൂരം സഞ്ചരിക്കും.
കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ളവരും ലക്ഷദ്വീപിൽനിന്നുള്ള രണ്ടുപേരും ഉൾപ്പെടെ 65 കേഡറ്റുകൾ പങ്കെടുക്കുന്നു. സംഘത്തിൽ 29 പെൺകുട്ടികളുണ്ട്. പായ്കൾ കെട്ടിയ മൂന്ന് ഡികെ വേലർ ബോട്ടുകളിൽ തുഴഞ്ഞുമുന്നേറുന്ന കാഴ്ച ആവേശകരമായി. യുവജനങ്ങളെ എൻസിസിയിലേക്ക് ആകർഷിക്കുക, സവിശേഷ സാഹചര്യങ്ങളെ നേരിടാൻ കേഡറ്റുകൾക്ക് ധൈര്യം പകരുക,
അപ്രതീക്ഷിത സാഹചര്യങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവ് വികസിപ്പിക്കുക എന്നിവയും പരിപാടിയുടെ ലക്ഷ്യമാണെന്ന് മൂന്ന് കേരള നേവൽ യൂണിറ്റ് കമാൻഡിംഗ് ഓഫീസർ ക്യാപ്റ്റൻ എ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. പാതിരാമണൽ പക്ഷിസങ്കേതം ഉൾപ്പെടെ തെരഞ്ഞ െടുത്ത പ്രദേശങ്ങളുടെ ശുചീകരണം, ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവയും യാത്രയുടെ ഭാഗമായി നടക്കും.