എംഡിഎംഎയുമായി യുവാവ് പിടിയിൽ
1585356
Thursday, August 21, 2025 6:21 AM IST
കൊല്ലം: പോലീസ് നടത്തിയ ലഹരി പരിശോധനയിൽ എം ഡി എം എ യും കഞ്ചാവുമായി യുവാവ് പിടിയിലായി. തഴവ വിളയിൽകിഴക്കതിൽ അനന്തു(27) ആണ് കരുനാഗപ്പള്ളി പോലീസി െ ന്റ പിടിയിലായത്.കരുനാഗപ്പള്ളി എ എസ് പി അഞ്ജലി ഭവനയുടെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിൽ കരുനാഗപ്പള്ളി മാർക്കറ്റിന് സമീപത്ത് കാറിൽ വിൽപ്പനയ്ക്കായിഎത്തിച്ച 12.75 ഗ്രാം എംഡി എം എയും 380 ഗ്രാം കഞ്ചാവുമാണ്പിടികൂടിയത്.
സ്കൂൾ കോളജ് വ ിദ്യാർഥികൾക്ക് വിതരണം ചെയ്യാനായി എത്തിച്ച മയക്ക് മരുന്നാണ് പിടിച്ചത്. കരുനാഗപ്പള്ളി പോലീസ് ഇൻസ്പെക്ടർ ബിജു നേതൃത്വത്തിൽ എസ്ഐ സുരേഷ്കുമാർ എ എസ് ഐ സാബു, എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.