കർഷക കോൺഗ്രസ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
1585377
Thursday, August 21, 2025 6:28 AM IST
അഞ്ചൽ :കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടിയിൽ പ്രതിഷേധിച്ചു കർഷ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കർഷക കോൺഗ്രസ് ചടയമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചടയമംഗലത്ത് കണ്ണീർ ദിന പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
കർഷക കോൺഗ്രസ് ചടയമംഗലം നിയോജകമണ്ഡലം പ്രസിഡന്റിന്റെ അധ്യക്ഷതയിൽനടന്ന യോഗം കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിളക്കുപാറ ഡാനിയൽ ഉദ്ഘാടനം ചെയ്തു .
യോഗത്തിൽ കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ വയ്യാനം ഷെരീഫുദീൻ, പുതുവലിൽ ബദറുദ്ദീൻ പാലോണം വിജയൻ ,കോൺഗ്രസ് കൊല്ലം ജില്ല എക്സിക്യൂട്ടീവ് അംഗം കെ .ജി .സാബു, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ഇബിനു മസൂദ്, കടയ്ക്കൽ രവീന്ദ്രൻ, വെളിനല്ലൂർ മുരളി എന്നിവർ പ്രസംഗിച്ചു .